c

ന്യൂഡൽഹി: വൈസ് ചീഫ് ഒഫ് ദ ആർമി സ്റ്റാഫായി ലെഫ്റ്റനന്റ് ജനറൽ എസ്.കെ സയ്നി ഇന്നലെ സ്ഥാനമേറ്റു. സേനയുടെ വടക്കൻ കമാൻഡിന്റെ തലവനായി പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.

1981ൽ ജാട്ട് റെജിമെന്റിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിയമനം. ഇറാക്ക് -കുവൈറ്റ് ഡെപ്യൂട്ടി ചീഫ് മിലിട്ടറി പേഴ്‌സണൽ ഓഫീസറായും മംഗോളിയയിലെ ഗ്ലോബൽ പീസ് ഓപ്പറേഷൻസ് ഓർഗനൈസേഷന്റെ സമാധാന പരിപാലന കേന്ദ്രത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിവിശിഷ്ട് സേവാ മെഡൽ, യുദ്ധ് സേവാ മെഡൽ, വിശിഷ്ട് സേവാ മെഡൽ എന്നിങ്ങനെയുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.