kiger

റെനോയുടെ കോംപാക്‌ട് എസ്.യു.വി വാഹനം കൈഗർ രാജ്യത്ത് അവതരിപ്പിച്ചു. ഇന്ത്യയിൽ അവതരിപ്പിച്ച ശേഷം മറ്റു രാജ്യങ്ങളിൽ കൈഗർ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ‌സ്‌പോർട്ടി ലുക്കിലെത്തുന്ന വാഹനം അവതരിപ്പിക്കുന്നതിന് മുന്നേ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ് എന്നിവയ്ക്കൊപ്പമാണ് കൈഗർ മത്സരിക്കുക. നിസാന്റെ മാഗ്നെറ്റിന് കരുത്തേകുന്ന ഒരു ലിറ്റർ ടർബോ എഞ്ചിനാണ് കൈഗറിനും കരുത്തേകുന്നത്. കൈഗറിന്റെ വരവോടെ ഇന്ത്യയിലെ വിൽപ്പന 10 ലക്ഷം യൂണിറ്റിലേക്ക് ഉയർത്താൻ കഴിയുമെന്നാണ് റെനോ കരുതുന്നത്. നിലവിൽ ആറര ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് റെനോ രാജ്യത്ത് വിറ്റത്.