
ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് രോഗമുക്തി നിരക്ക് 97 ശതമാനമായി ഉയർന്നെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കൊവിഡ് രോഗമുക്തി നിരക്കാണിത്. ആകെ 1,04,34,983പേരാണ് രാജ്യത്ത് രോഗമുക്തരായത്. ഇന്നലെ 11,858പേർ രോഗവിമുക്തരായി. ഒരു ദിവസം ഏറ്റവും കൂടുതൽ പേർ രോഗമുക്തരാകുന്നത് കേരളത്തിലാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 5,730 പേർ രോഗമുക്തരായി. മഹാരാഷ്ട്രയും തമിഴ്നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അതേസമയം, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതലും കേരളത്തിലാണ്.