vaccine-death

വഡോദര / ഹൈദരാബാദ്: ഗുജറാത്തിലും തെലങ്കാനയിലുമായി വാക്സിൻ സ്വീകരിച്ച രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഗുജറാത്ത് സ്വദേശിയും ശുചീകരണ സ്വദേശിയുമായ 30 കാരൻ ഹൃദയാഘാതം മൂലമാണ് മരിച്ചത്. വാക്സിൻ സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു മരണമെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിൽ 55കാരിയായ ആരോഗ്യപ്രവ‌ർത്തക വാക്സിൻ സ്വീകരിച്ച് പത്താം ദിനമാണ് മരിച്ചത്. എന്നാൽ, മരിച്ച രണ്ട് പേർക്കും നേരത്തെ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അത് മൂലമാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂ എന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.