jeepകോംപസിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ജീപ്പ്. 16.99ലക്ഷം മുതലാണ് വില. രൂപകൽപ്പനയിൽ പരിഷ്‌കാരങ്ങളോടെയാണ് പുത്തൻ കോംപസിന്റെ വരവ്. റിഫ്ളക്‌ടർ സഹിതമുള്ള ഹെഡ്‌ലൈറ്റ് യൂണിറ്റും എൽ.ഇ.ഡി പ്രൊജക്‌ടറും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. അകത്തളത്തിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഡാഷ് ബോഡും പരിഷ്‌കരിച്ചു. ലതറിലും ഫാബ്രിക് അപ്‌ഹോൾസ്ട്രിയിലും ഇരട്ടനിറത്തിലോ പൂർണമായും കറപ്പോ തിരഞ്ഞെടുക്കാനും അവസരമുണ്ട്‌.