മോപ്പഡ് നാലു പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ആഘോഷമായി ജനപ്രിയ മോഡലായ 'എക്സ് എൽ 100' പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ടി വി എസ് മോട്ടോർ കമ്പനി. മോപ്പഡ് ശ്രേണിയിലെ മുന്തിയ വകഭേമദായ 'എക്സ് എൽ വിന്നർ എഡീഷ'ന് 49,599 രൂപയാണു ഡൽഹിയിലെ ഷോറൂം വില.
പുതിയ പ്രീമിയം നിറമായ ഡിലൈറ്റ് ബ്ലൂവിലാണ് വാഹനമെത്തുന്നത്. എന്നാൽ, സാങ്കേതികമായി യാതൊരു മാറ്റവും വാഹനത്തിന് വരുത്തിയിട്ടില്ല.