
ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിനാലും കാർഷിക അടിസ്ഥാനസൗകര്യ, വികസന സെസ് ഏർപ്പെടുത്തിയതിനാലും വില കൂടുന്ന ഉത്‌പന്നങ്ങൾ:
 പെട്രോൾ : സെസ് ₹2.50/ലിറ്റർ
 ഡീസൽ : സെസ് ₹4/ലിറ്റർ
(എക്‌സൈസ് നികുതി കുറയുന്നതിനാൽ സെസ് ഏർപ്പെടുത്തിയത് റീട്ടെയിൽ വിലയിൽ പ്രതിഫലിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ, സെസ് ഭാരം വഹിക്കുന്ന എണ്ണവിതരണ കമ്പനികൾ അവകാശപ്പെട്ട വിലയിളവ് ഉപഭോക്താക്കൾക്ക് കൈമാറാൻ മടിക്കും)
 ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ
 മൊബൈൽ ഫോൺ
 എ.സി, ഫ്രിഡ്ജ്
 പവർബാങ്ക്
 ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങൾ
 ജെം സ്‌റ്റോണുകൾ
 സോളാർ ഇൻവെർട്ടർ (ഇറക്കുമതി തീരുവ 20%)
 സോളാർ വിളക്ക് (ഇറക്കുമതി തീരുവ 15%)
 വാഹന ഘടകങ്ങൾ (തീരുവ കൂട്ടിയത് 7.5-10 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക്)
 കോട്ടൺ (ഇറക്കുമതി തീരുവ 10%)
 പാം ഓയിൽ, സോയാബീൻ, സൺഫ്ളവർ ഓയിൽ
 ഇറക്കുമതി ചെയ്യുന്ന ആപ്പിൾ (സെസ് 35%)
 മദ്യം (100 ശതമാനമാണ് സെസ്)
വില കുറയുന്നവ
 സ്വർണം, വെള്ളി (ഇറക്കുമതി തീരുവ 10% ആയി കുറച്ചു)
 സ്റ്റീൽ (ഇറക്കുമതി തീരുവ 7.5 ശതമാനമായി കുറച്ചു. നിർമ്മാണ മേഖലയ്ക്ക് നേട്ടം)
 ഇരുമ്പ് (തീരുവ 5% ആയി കുറച്ചു)
 നൈലോൺ തുണി (തീരുവ ഇപ്പോൾ 5%)
 കോപ്പർ ഉത്പന്നങ്ങൾ
 ഷൂസ്
 നാഫ്‌ത