
പാട്ന: ബിഹാറിലെ മുസാഫർപൂരിൽ ലൈംഗികാതിക്രമം തടഞ്ഞ യുവതിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് തീയിലെറിഞ്ഞു. ബൊചഹൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് സദർ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനൊപ്പം വീടിനു മുന്നിൽ തീ കാഞ്ഞ് ഇരിക്കുകയായിരുന്നു യുവതി. ഈ സമയമാണ് യുവാവ് എത്തി ലൈംഗികാതിക്രമത്തിന് മുതിർന്നത്. എതിർത്ത യുവതിയുടെ മടിയിൽനിന്നും കുഞ്ഞിനെ എടുത്ത് ഇയാൾ തീയിലേക്ക് എറിയുകയായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു.