
ന്യൂഡൽഹി: പ്രമുഖരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്ത് ട്വിറ്റർ. 'മോദി പ്ലാനിംഗ് ഫാർമർ ജെനോസൈഡ്' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര വിവര സാങ്കേതിക വിദ്യ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഹാഷ്ടാഗിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാണ് കേന്ദ്ര സർക്കാരിന്റെ ആരോപണം.
പ്രസാർ ഭാരതി സി.ഇ.ഒ ശശി ശേഖർ, കാരവൻ മാഗസിൻ, സി.പി.എം നേതാവ് മുഹമ്മദ് സലിം, സാമൂഹ്യ പ്രവർത്തരകരായ ഹൻസ്‌രാജ് മീണ,എം ഡി ആസിഫ് ഖാൻ എന്നിവരുടേത് ഉൾപ്പെടെ 250 ഓളം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തെന്നാണ് വിവരം. കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കിസാൻ ഏകത മോർച്ചയുടെ അക്കൗണ്ടും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.