
മനാമ: വനിതകളുടെ ഉന്നമനത്തിനും വളർച്ചയ്ക്കും വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസഅൽ ഖലീഫ് പറഞ്ഞു. ഇതിനുവേണ്ടി വളരെ വിലപ്പെട്ട നടപടികളാണ് ഭരണാധികാരി സ്വീകരിക്കുന്നതെന്ന് വനിത സുപ്രീം കൗൺസിൽ ചെയർപെഴ്സൺ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം രാദാവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇവർ കാര്യം വ്യക്തമാക്കിയത്. ഈ വർഷത്തെ വനിതാദിനം രാജാവിന്റെ നേതൃത്വത്തിൽ നടത്താനാണ് തീരുമാനം. രാജ്യത്ത് വനിത സുപ്രീം കൗൺസിൽ രൂപീകരിച്ച് 20 വർഷം തികയുന്ന കാലയളവിൽ വനിതകളുടെ സാനിധ്യം മുഖ്യധാരയിൽ എത്തിക്കാൻ സാധിച്ചെന്നും പ്രിൻസസ് സബീക്ക പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും അറബ് വനിതകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. വിവിധ മേഖലകളിൽ അവർ നൽകുന്ന സേവനങ്ങൾ മാതൃകയാണ്. രാജ്യത്തിന്റെ നിർമ്മാണ പ്രക്രീയയിൽ ഒരു ശക്തിയായി സ്ത്രീകൾ മാറിയിട്ടുണ്ടെന്ന് പ്രിൻസസ് സബിക്ക കൂട്ടിച്ചേർത്തു.