balachandra-menon

കുതിച്ചുയരുന്ന ഇന്ധനവിലയെക്കുറിച്ച് ട്രോളുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. 1963ൽ പെട്രോളടിച്ചതിന്റെയും 2021ൽ പെട്രോളടിച്ചതിന്റെയും ബില്ലുകൾ തമ്മിൽ താരതമ്യം ചെയ്തുകൊണ്ടാണ് ഇന്ധനവിലയുടെ കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചത്. 63ൽ ഒരു ലിറ്റർ പെട്രോളിന് 72 പൈസയായിരുന്നു വിലയെങ്കിൽ 2021ൽ എത്തുമ്പോൾ ഒരു ലിറ്ററിന്റെവില 88 രൂപയിലേക്ക് എത്തിയിരിക്കുകയാണെന്നാണ് അദ്ദേഹം ഈ ബില്ലുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'നമ്മൾ പുരോഗമിക്കുന്നില്ല എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്? സെഞ്ച്വറി ഉടൻ' എന്ന കുറിപ്പിലൂടെ അദ്ദേഹം ഇതിനെതിരെ പരിഹാസമുയർത്തുന്നുമുണ്ട്. കേന്ദ്ര സർക്കാർ ബഡ്ജറ്റ് അവതരിപ്പിച്ച ഇന്ന് ഇക്കാര്യത്തിന് പ്രസക്തിയുണ്ടെന്നും സംവിധായകൻ ചൂണ്ടിക്കാണിക്കുന്നു.

bm1

ബാലചന്ദ്രമേനോന്റെ ഈ ട്രോളിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിനു കീഴിലെ കമന്റ് ബോക്സിലെത്തിയത്. 'എല്ലാം ആപേക്ഷികമാണെ'ന്നും 'അന്നത്തെ ചിലവിൽ ഇപ്പോൾ സിനിമയെടുക്കാൻ സാധിക്കുമോ' എന്നാണ് ഇക്കൂട്ടത്തിൽ ചിലർ ചോദിക്കുന്നത്. അതേസമയം മറ്റ് ചിലരാകട്ടെ, 'ഹലോ ഇഡി? പേര് ബാലചന്ദ്രമേനോൻ' എന്ന മട്ടിലുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെയായി ഇടുന്നത്.