kohli-daughter

ന്യൂഡൽഹി : തങ്ങളുടെ കന്നി പൊന്നോമന പെൺമകൾക്ക് വാമിക എന്ന് പേരിട്ട് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലിയും ബോളിവുഡ് നടി അനുഷ്ക ശർമ്മയും . ഇന്നലെ സോഷ്യൽ മീഡിയയിലൂടെ പേരിട്ട കുഞ്ഞിനു പേരിട്ട കാര്യം അറിയിച്ച അനുഷ്ക മകളുടെ ആദ്യ ചിത്രവും പുറത്തുവിട്ടു.
കൊഹ്‌ലിയും അനുഷ്കയും കുഞ്ഞിനെ ഓമനിക്കുന്ന ചിത്രമാണ് അനുഷ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പക്ഷേ കുഞ്ഞിന്റെ മുഖം കാണാൻ സാധിക്കുന്നില്ല. ഹൃദ്യമായൊരു കുറിപ്പും ഇതിനോടൊപ്പമുണ്ട്. എന്റെ ലോകമെല്ലാം ഒറ്റ ഫ്രെയിമിലെന്ന് കൊഹ്‌ലി അനുഷ്കയുടെ ചിത്രത്തിന് കമന്റുചെയ്തു.

പ്രസവസമയത്ത് അനുഷ്കയ്ക്ക് ഒപ്പമുണ്ടാകാനായി വിരാട് ആസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇപ്പോൾ ചെന്നൈയിലാണ് കൊഹ്‌ലി.

കുഞ്ഞു വാമിക ഞങ്ങളുടെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. കണ്ണീരും ചിരിയും സങ്കടവും സന്തോഷവുമെല്ലാം ഞൊടിയിടയിൽ മാറിമറിയുന്നത് നേരിട്ടനുഭവിക്കുന്നു. ഞങ്ങളുടെ ഉറക്കം കളയുന്നെങ്കിലും സന്തോഷത്തോടെ അത് ഉൾക്കൊള്ളുന്നു. ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി

- അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.