ന്യൂഡൽഹി : ആസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യയുടെ ചരിത്രപരമായ ടെസ്റ്റ് പരമ്പരവിജയം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന്റെ ബഡ്‌ജറ്റ് പ്രസംഗത്തിലും ഇടംപിടിച്ചു. ഇന്ത്യയുടെ വിജയത്തിനായുള്ള അടക്കാനാവാത്ത തൃഷ്ണയുടെ പ്രതീകമായാണ് ക്രിക്കറ്റ് വിജയത്തെ ധനകാര്യമന്ത്രി വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലും ഇന്ത്യൻ ടീമിന്റെ വിജയത്തെ പ്രകീർത്തിച്ചിരുന്നു.
വിഹിതം വെട്ടിക്കുറച്ചു
പ്രസംഗത്തിൽ പുകഴ്ത്തിയെങ്കിലും കായിക രംഗത്തിനുള്ള വിഹിതം ധനമന്ത്രി വെട്ടിക്കുറച്ചു. 2596.14 കോടി രൂപയാണ് കായിക മന്ത്രാലയത്തിന് അടുത്ത സാമ്പത്തിക വർഷത്തേക്ക് അനുവദിച്ചത്. കഴിഞ്ഞ ബഡ്‌ജറ്റിൽ 2826.92 കോടിയാണ് അനുവദിച്ചിരുന്നത്. 230.78 കോടിയാണ് ഇത്തവൻ കുറവുണ്ടായത്.