
വെയിൽസ്: 220 വർഷം പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാദം കണ്ടെത്തി. ഇതോടെ കഴിഞ്ഞ 10 വർഷത്തിനിടെ ബ്രിട്ടനിൽ നിന്ന് കണ്ടെത്തിയ ഏറ്റവും കൃത്യമായ അടയാളമാണ് ഇതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും വർഷം പഴക്കമുള്ള ദിനോസറുകളുടെ പഠനത്തിന് വലിയ സാദ്ധ്യതയാണ് ലഭിക്കുന്നതെന്നും റിപ്പോർട്ട്. ലില്ലി വൈൽഡർ എന്ന നാല് വയസുകാരിയാണ് ഈ കാൽപ്പാദം കണ്ടെത്തിയത്.
സൗത്ത് വേയിൽസിലെ ബാരി ബീച്ചിലൂടെ നടക്കുന്നതിടെയാണ് ലില്ലിയും അവളുടെ പിതാവ് റിച്ചാർഡും ചേർന്നാണ് കാൽപ്പാട് കണ്ടെത്തിയത്.
അവിടെ നിന്ന് മകൾ കാണിച്ചുനൽകിയ അടയാളത്തിന്റെ ചിത്രമെടുത്ത റിച്ചാർഡ് വീട്ടിലെത്തി ഭാര്യയെ കാണിച്ചു. സംശയം തോന്നിയ ഇവർ അധികൃതരെ അറിയിച്ചു. ഇത് അറിഞ്ഞതോടെ കാൽപ്പാട് അവിടെ നിന്ന് നീക്കം ചെയ്ത് പഠന വിധേയമാക്കാൻ വേൽസിനെ ബന്ധപ്പെട്ട വിഭാഗം തീരുമാനിച്ചു. ദിനോസറുകളുടെ കാൽപ്പാദത്തിന്റെ യഥാർത്ഥ ഘടന മനസ്സിലാക്കാൻ ഈ അടയാളം സഹായിക്കുമെന്നാണ് വിലയിരുത്തൽ.