
സ്ഥാനമാനങ്ങൾ ജനസേവനത്തിന് ആവശ്യമില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് തിരുവനന്തപുരം നഗരസഭ മുൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു. പുലയനാർകോട്ട ഓൾഡ് ഏജ് ഹോം അന്തേവാസികളായ ഒൻപത് പേർക്ക് കൊവിഡ് പിടിപെട്ടപ്പോൾ സഹായത്തിനായി പലരെയും ബന്ധപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. തുടർന്നാണ് ആശുപത്രി സൂപ്രണ്ട് ഐ.പി. ബിനുവിന്റെ സഹായം തേടിയത്.