araattu

'നെയ്യാറ്റിൻകര ഗോപ'നായി മോഹൻലാൽ എത്തുന്ന ബി ഉണ്ണികൃഷ്ണൻ സിനിമ 'ആറാട്ടി'ന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിന്റെ മെയ്‌വഴക്കം എടുത്തുകാട്ടുന്ന രീതിയിലാണ് പോസ്റ്ററിലെ ഫോട്ടോയും അതിന്റെ ഡിസൈനും.

പൊടിപടലത്തിനിടയിൽ നിന്നും നിലത്ത് ചവിട്ടി മുകളിലേക്ക് ഉയരുന്ന നെയ്യാറ്റിൻകര ഗോപനാണ് ചിത്രത്തിലുള്ളത്. പിന്നിൽ ഗോപന്റെ വാഹനമായ വിന്റേജ് ബെൻസ് കാറും കാണാം.

araattu2

മോഹൻലാൽ തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ പുറത്തിറക്കിയ പോസ്റ്ററിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. 'ചത്തു കിടക്കുന്ന തീയേറ്ററുകൾ ഉയിർത്തെഴുന്നേൽക്കാൻ പോകുന്നു' എന്നാണ് ഇക്കൂട്ടത്തിൽ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു എന്നും പോസ്റ്ററിൽ കാണാം. പോസ്റ്റർ ഇന്ന് വൈകിട്ട് പുറത്തിറക്കുമെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ ഫുൾ ടൈറ്റിൽ.