
ന്യൂഡൽഹി: ഇസ്രായേൽ എംബസിയിലെ സ്ഫോടനത്തിന് പിന്നാലെ നയന്ത്ര പ്രതിനിധികൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യ സ്വീകരിച്ച നടപടികൾക്ക് നരേന്ദ്രമോദിക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നന്ദി അറിയിച്ചു. നരേന്ദ്രമോദിയുമായി ഫോണിൽ ചർച്ച നടത്തിയപ്പോഴായിരുന്നു നെതന്യാഹു നന്ദി അറിയിച്ചത്.
Prime Minister Benjamin Netanyahu spoke today by telephone with Indian Prime Minister @narendramodi and thanked him for his government's efforts to safeguard Israeli representatives in the aftermath of the terrorist event near the Israeli Embassy in India.
— PM of Israel (@IsraeliPM) February 1, 2021
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും നെതന്യാഹു അഭിനന്ദിച്ചു. സ്വന്തം രാജ്യത്ത് വാക്സിൻ നിർമിക്കുകയും അത് വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തതിനാണ് മോദിയെ നെതന്യാഹു അഭിനന്ദിച്ചത്. വാക്സിൻ നിർമാണത്തിലും വിതരണത്തിലും സാധ്യമായ സഹകരണങ്ങളെ കുറിച്ചും, വാക്സിൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ഇസ്രായേലിലെ വാക്സിൻ വിതരണം വിജയകരമായതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നെതന്യാഹുവിനെ അഭിനന്ദിച്ചു.