rashtrapati-bhavan

ന്യൂഡൽഹി: ശനിയാഴ്ച മുതൽ രാഷ്ട്രപതി ഭവൻ സന്ദർശകർക്കായി തുറക്കും. 11 മാസങ്ങൾക്ക് ശേഷമാണ് രാഷ്ട്രപതി ഭവനിൽ സന്ദര്‍ശകരെ അനുവദിക്കുന്നത്. സർക്കാർ അവധിയില്ലാത്ത ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമായിരിക്കും സന്ദർശകരെ അനുവദിക്കുക.

ഓൺലൈനിൽ രജിസ്റ്റർ ചെയ്താല്‍ മാത്രമേ പ്രവേശനാനുമതി ലഭിക്കൂ. https://presidentofindia.nic.in,https://rasthrapatisachivalaya.gov.in എന്നീ വെബ്‌സൈറ്റുകൾ വഴിയാണ് ബുക്ക് ചെയ്യേണ്ടത്. സന്ദർശകർ സാമൂഹിക അകലം കൃത്യമായി പാലിക്കണം.