qq

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ നടന്ന കാർബോംബാക്രമണത്തിൽ ഒൻപത്പേർ കൊല്ലപ്പെട്ടു നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുൻ സൈനിക മുഹമ്മദ് നൂർ ഗലാലും കൊല്ലപ്പെട്ടതിൽ തീവ്രവാദസംഘത്തിലെ നാല് പേരും ഉൾപ്പെടുന്നു. ജനറൽ നഗരത്തിലെ പ്രധാന ഹോട്ടലിന് മുന്നിലും ആക്രമണം നടന്നു. പ്രശസ്തമായ ഹോട്ടൽ ആഫ്രിക്കിന്റെ കവാടത്തിന് മുന്നിലാണ് സ്ഫോടനവും വെടിവയ്പ്പും നടന്നത്.. ജിഹാദി ഗ്രൂപ്പായ അൽ ഷബാബ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻപും പ്രദേശത്ത് സമാനമായ ആക്രമണങ്ങൾ നടന്നിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞമാസം മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രദേശത്തെ 700ഓളം യു.എസ് സൈനികരെ പിൻവലിച്ചതിന് ശേഷം ഇവിടെ ആക്രമണം പതിവാണ്. അക്രമം പതിവായതോടെ അൽ ഷബാബ് തീവ്രവാദികളുമായി ഇടപെടുന്നതിന് പ്രദേശത്തെ യു.എസ് സൈനികർ സോമാലിയൻ പ്രത്യേക സേനയെ(ദനാബ്) സഹായിക്കുന്നുണ്ട്. സൈന്യത്തെ പിൻവലിച്ചതിന് ശേഷം പ്രദേശത്ത് ജിഹാദി ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ വർദ്ധിക്കുമെന്ന് പ്രാദേശിക അധികാരികൾ ഭയപ്പെട്ടിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ സൈനിക ജനറൽ മുഹമ്മദ് നൂർ ഗലാൽ രാജ്യത്തെ പ്രതിരോധിക്കുന്നതിൽ 50വർഷത്തിലേറെ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വിയോഗം വേതനിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിൻ പറഞ്ഞു.