
ന്യൂഡൽഹി: ബഡ്ജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്രസർക്കാരിന് എതിരെ രാജ്യവ്യാപക റോഡ് ഉപരോധത്തിന് കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ ദേശീയ, സംസ്ഥാന പാതകൾ ഉപരോധിക്കുമെന്ന് കർഷക സമര നേതാവ് യോഗേന്ദ്ര യാദവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം എംഎസ്പിയിൽ സംഭരണത്തിനായി എഫ്..സി.ഐയ്ക്ക് വായ്പ വഴി നീട്ടിയ ധനസഹായത്തിന് 1,36,600 കോടി രൂപയായിരുന്നു ബഡ്ജറ്റ് വിഹിതം അതേസമയം ഈ വർഷം ഒരു തുകയും അനുവദിച്ചിട്ടില്ല. എഫ്..സി..ഐ അടച്ചുപൂട്ടാനുള്ള ഗൂഢാലോചനയാണ് ഇതെന്ന് കർഷകർ സംശയിക്കുന്നതായി യോഗേന്ദ്ര യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാർഷിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളാണ് ഇക്കൊല്ലത്തെ ബഡ്ജറ്റിലുള്ളതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് അവതരണത്തിൽ അവകാശപ്പെട്ടിരുന്നു.