
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ലഭിച്ച സഹായങ്ങളെപ്പറ്റി മലയാളത്തിൽ ട്വീറ്റ് ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. "പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്റെ വികസനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാതാ നിർമ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു" -അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.