delhi-police-

ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം കർഷകർ തുടരുന്നതിനിടെ കർഷകരെ നേരിടാൻ യുദ്ധലസമാന സന്നാഹവുമായി പൊലീസ്. റോഡിൽ ബാരിക്കേഡുകൾ ഒന്നിന് പിറകെ ഒന്നായി നിരത്തിയും എടുത്തുമാറ്റാവുന്ന കോൺക്രീറ്റ് പാളികളും റോഡിൽ കൂർത്തുനിൽക്കുന്ന ഇരുമ്പുകമ്പികൾ പാകിയുമാണ് പൊലീസ് പ്രതിരോധം തീർക്കുന്നത്.

ണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളിൽ ഇരുമ്പു കമ്പികൾ കൊളുത്തിയാണ് സിംഘു അതിർത്തിയിൽ കർഷകരെ തടയാനുള്ള നീക്കം. ഇവയുടെ മദ്ധ്യത്തിസായി ഇവ ഉറപ്പിക്കുന്നതിന് കോൺക്രീറ്റും ചെയ്തിട്ടുണ്ട്. ഡൽഹി ഹരിയാണ അതിർത്തിയിൽ എടുത്തുമാറ്റാവുന്ന സിമന്റ് ചുമരുകളും സ്ഥാപിച്ചിട്ടുണ്ട്.

നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ദ്രുതകർമസേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളുപയോഗിച്ചാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. വാഹനപരിശോധനയും നടക്കുന്നുണ്ട്. നിരനിരയായി ബാരിക്കേഡുകളും ഇവിടെ നിരത്തിയിട്ടുണ്ട്. കാൽനടയായി മുന്നേറുന്ന കർഷകരെ തടയാനായി മുളളുവേലികളും സ്ഥാപിച്ചിട്ടുണ്ട്.

At Singhu today. Multiple barricades, more concrete. pic.twitter.com/HFqH5HzFVA

— Kainat Sarfaraz. (@kainisms) February 1, 2021

തിക്രി അതിർത്തിയിലും നിര നിരയായി ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇതിന് പുറമേ കർഷകർ വാഹനവുമായി മുന്നോട്ട് നീങ്ങാതിരിക്കാൻ ഇരുമ്പു കമ്പികൾ കൂർപ്പിച്ച് സിമന്റുപയോഗിച്ച് റോഡിൽ പാകിയിരിക്കുകയാണ്. ഇതിന് പുറമേ വലിയ സിമന്റ് ബ്ലോക്കുകളും നിരത്തിയിട്ടുണ്ട്. അതിർത്തികളിൽ പോലീസ് അതീവ സുരക്ഷയൊരുക്കുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയിലും വൈറലാണ്.