
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യവുമായി ബി.ജെ.പി മെഗാരഥയാത്രകൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറിന് ആദ്യ രഥയാത്ര ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. പരിവർത്തനയാത്ര എന്ന പേരിലാണ് രഥയാത്രകൾ സംഘടിപ്പിക്കുന്നത്.
ഒരുമാസം നീണ്ടുനിൽക്കുന്ന രഥയാത്രകൾ സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകും. ദേശീയ നേതാക്കൾ യാത്രകൾക്ക് നേതൃത്വം നൽകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ 18 ഇടത്ത് ബി.ജെ.പി വിജയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റിൽ 200 സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്
ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികളെയടക്കം മമത സ്വാഗതം ചെയ്തിരുന്നു. എന്നാൽ മമതയുടെ ആവശ്യം സി.പി.എം കോൺഗ്രസ് സഖ്യം തള്ളിയിരുന്നു. കോൺഗ്രസ് -സിപിഎം സീറ്റ് ചർച്ചകൾ പരോഗമിക്കുയാണ്. 200ലേറെ സീറ്റുകളിൽ തീരുമാനമായിട്ടുണ്ട്