guava

ആന്റി ഓക്സിഡന്റുകളുടെ സമ്പന്നമായ കലവറയും പൊട്ടാസ്യം, ഫൈബർ,വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടവുമായ ഫലവർഗമാണ് പേരയ്ക്ക. പേരയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അത്യുത്തമമാണ്. പേരയ്ക്കയിൽ വലിയ തോതിൽ കാണപ്പെടുന്ന വിറ്റാമിൻ സിയാണ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്.

പനി,​ ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാൻ ദിവസവും ഒരു പേരയ്ക്ക കഴിച്ചാൽ മതി. പേരയ്‌ക്കയിലുള്ള ആന്റി ഓക്‌സിഡന്റുകൾക്ക് സ്തനാർബുദം, ചർമ്മാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയെ ത‌ടയാൻ ശേഷിയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഹൃദയാരോഗ്യ സംരക്ഷണത്തിന് മികച്ച ഫലമാണ് പേരയ്‌ക്ക. കൊളസ്ട്രോൾ കുറയ്‌ക്കാൻ ഏറെ ഉത്തമം.

ശരീരത്തിന്റെ പൊട്ടാസ്യത്തിന്റേയും സോഡിയത്തിന്റേയും അളവ് തുല്യമാക്കി നിറുത്തുന്നത് വഴി ശരീരത്തിന്റെ ആരോഗ്യ സന്തുലിതാവസ്ഥ നിലനിറുത്താനും സഹായകം. വിറ്റാമിൻ എ ധാരാളമുള്ളതിനാൽ കാഴ്‌ചശക്തി മെച്ചപ്പെടുത്താനും പേരയ്‌ക്ക് കഴിവുണ്ട്. പേരയിലയും ഔഷധമേന്മയേറിയതാണ്. രോഗപ്രതിരോധശക്തി നേടാനും മുടിയുടെ വളർച്ചയ്‌ക്കും പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം