
ദുബായ് : മസാജിംഗിനായി വിളിച്ചുവരുത്തിയ യുവതിയെ 34കാരനായ ചൈനീസ് സ്വദേശി പീഡിപ്പിച്ചതായി പരാതി. ദുബായിൽ നടന്ന സംഭവത്തിലെ പ്രതിയായ യുവാവിന് ലൈംഗികരോഗമുണ്ടെന്നും കണ്ടെത്തി.. ദുബായ് ക്രിമിനൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. ചൈനക്കാരൻ തന്റെ സ്വന്തം രാജ്യക്കാരിയായ യുവതിയെ മസാജിംഗിനും മുറി വൃത്തിയാക്കുന്നതിനും എന്ന പേിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നണ് കേസ്. യുവാവും സഹതാമസക്കാരും ചേർന്ന് വില്ലയിൽ പാർട്ടി നടത്തിയെന്നും ഇയാൾ മദ്യപിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു..
മുറിയിലെത്തിപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ യുവാവ് തന്നെ പീഡിപ്പിച്ചെന്നും സഹായത്തിനായി നിലവിളിച്ചെങ്കിലും പാർട്ടിയുടെ ബഹളം കാരണം തന്റെ ശബ്ദം ആരും കേട്ടില്ലെന്നും യുവതി പരാതിയിൽ പറയുന്നു. പൊലീസിനെ വിളിക്കാതിരിക്കാൻ തന്റെ മൊബൈൽ ഫോണും യുവാവ് തകർത്തെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
പിന്നീട് മുറിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വില്ലയിലെത്തിപ്പോൾ മദ്യലഹരിയിലായിരുന്ന യുവാവിനെയാണ് കണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രണ്ട് രോഗങ്ങളുള്ളതായി ഇയാളുടെ വൈദ്യപരിശോധന റിപ്പോർട്ടിൽ വ്യക്തമായി. എന്നാൽ പീഡനം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും യുവാവ് കോടതിയിൽ നിഷേധിച്ചു. തന്റെ കക്ഷിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വേണ്ടി യുവതി കെട്ടിച്ചമച്ച കഥയാണിതെന്നും ഇരുവരും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും യുവാവിന്റെ അഭിഭാഷക കോടതിയിൽ പറഞ്ഞു.