accident

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും മരിച്ചു. തമിഴ്‌നാട് സ്വദേശി മുത്തുകാർ, മലമ്പുഴ സ്വദേശി അയ്യപ്പൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. നാല് മണിക്കൂറുകൾക്ക് ശേഷമാണ് ലോറിക്കടിയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.

ബംഗളൂരുവിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് ഇരുമ്പ് കമ്പി കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്ഥിരമായി അപകടം നടക്കുന്ന മേഖലയാണിത്. ഒരാഴ്ച മുമ്പ് ഇവിടെ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു.