binoy

ഗുരുവായൂർ: സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഗുരുവായൂരിൽ ദർശനം നടത്തി.ഇന്നലെയായിരുന്നു അദ്ദേഹം ദർശനത്തിനെത്തിയത്.

നേരത്തേയും ബിനോയ് ഗുരുവായൂരിൽ ദർശനം നടത്തിയിരുന്നു. ബീഹാർ യുവതിയുടെ ബലാത്സംഗ പരാതിയിൽ മുംബയിലെ ഓഷിവാര പൊലീസ് ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. അന്ന് നിർമാല്യ ദർശനത്തിന് രണ്ട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ബിനോയ് എത്തിയത്. ഗുരുവായൂരപ്പനെ തൊഴുതശേഷം പെട്ടെന്ന് പ്രദക്ഷിണം പൂർത്തിയാക്കി പുറത്തുകടന്ന ബിനോയ് വഴിപാട് കൗണ്ടറുകൾ തുറക്കാത്തതിനാൽ പാൽപ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവൽക്കാരനെ ഏല്പിച്ചശേഷമാണ് അന്ന് മടങ്ങിയത്.

മയക്കുമരുന്ന് കേസിൽ പ്രതിയായ അനുജൻ ബിനീഷ് കോടിയേരി ഇപ്പോൾ കർണാടകത്തിലെ ജയിലിലാണ്. അറസ്റ്റിലായശേഷം പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല.