arrest

പത്തനംതിട്ട: അടൂരിൽ ഏഴുവയസുകാരനെ മദ്യലഹരിയിൽ പിതാവ് ക്രൂരമായി പീഡിപ്പിച്ചു. ചട്ടുകം ചൂടാക്കി കുട്ടിയുടെ വയറിലും പാദങ്ങളിലും പൊള്ളിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേറ്റിട്ടുണ്ട്. പിതാവ് ശ്രീകുമാറിനെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

മകനോട് പഠിക്കണമെന്ന് പറഞ്ഞാണ് ശ്രീകുമാർ വീട്ടിൽ നിന്ന് പോയത്.തിരിച്ചെത്തി പഠിച്ചോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് കുട്ടി പറഞ്ഞതോടെ ചട്ടുകം വച്ച് പൊള്ളിക്കുകയായിരുന്നു. ജനുവരി 30ന് ആയിരുന്നു സംഭവം. കുട്ടിയുടെ അമ്മ പറഞ്ഞതോടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. തുടർന്ന് പൊലീസിലും ശിശുക്ഷേമ കേന്ദ്രത്തിലും വിവരമറിയിക്കുകയായിരുന്നു.