
ആലപ്പുഴ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ആർ എസ് എസിന്റെ നേതൃത്വത്തിലുളള ഫണ്ട് പിരിവ് കോൺഗ്രസിന്റെ ജില്ലാ നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമായി. ആലപ്പുഴ ഡി സി സി ഉപാദ്ധ്യക്ഷൻ ടി ജി രഘുനാഥ പിള്ളയാണ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് പുലിവാൽ പിടിച്ചത്. ചേർത്തലയിലെ പള്ളിപ്പുറത്താണ് സംഭവം.
പള്ളിപ്പുറം കടവിൽ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പ്രസിഡന്റ് കൂടിയാണ് രഘുനാഥപിള്ള. ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന ഫണ്ട് പിരിവാണ് അദ്ദേഹം ക്ഷേത്ര മേൽശാന്തിക്ക് സംഭാവന കൈമാറി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇത്. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെ കോൺഗ്രസ് പ്രവർത്തകർ രഘുനാഥ പിള്ളയ്ക്കെതിരെ രംഗത്തുവന്നു. പാർട്ടിക്കുളളിൽ വിഷയം വൻ ചർച്ചയായിട്ടുണ്ട്. രഘുനാഥപിള്ളയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നേതാക്കളടക്കം ബി ജെ പിയിലേക്ക് ചേക്കേറുന്നു എന്ന സി പി എമ്മിന്റെ ആരോപണത്തിന് ശക്തിപകരുന്നതാണ് രഘുനാഥപിള്ളയുടെ പ്രവൃത്തിയെന്നും അവർ പറയുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി രഘുനാഥ പിള്ള രംഗത്തെത്തി.ക്ഷേത്ര ഭാരവാഹി എന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. പാർട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് തനിക്കെതിരെയുളള വിമർശനമെന്നും അദ്ദേഹം വ്യക്തമാക്കി.ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്രനിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് നടക്കുന്നത്.
അയോദ്ധ്യ ശ്രീരാമ ജൻമഭൂമി തീർത്ഥ ക്ഷേത്ര നിർമ്മാണത്തിനായുള്ള ധന സമാഹരണം പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റും ആലപ്പുഴ DCC...
Posted by സ്നേഹപൂർവ്വം ബൈജു കോട്ട on Sunday, 31 January 2021