mm-mani

ഇടുക്കി: കോൺഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. സിപിഎം മുസ്ളീങ്ങളുടെ സംരക്ഷകരാണ്. മലപ്പുറം ജില്ല രൂപീകരിച്ചത് തന്നെ ഇ.എം.എസാണ്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന കോൺഗ്രസിന്റെ നിലപാടിനെ എം.എം മണി വിമർശിച്ചു. കോൺഗ്രസ് വാഗ്ദാനം വെറും ബഡായിയാണ്. സുപ്രിംകോടതി പരിഗണനയിലുള‌ള വിഷയത്തിൽ ആർക്കും ഇടപെടാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ലീഗിനെതിരായ വിമർശനം സിപിഎം ഇനിയും തുടരും.തലശേരി ലഹള നടന്ന സമയത്തും മാറാട് കലാപ സമയത്തും ലീഗ് നേതാക്കളാരും തടയാനുണ്ടായില്ലെന്നും ഇടത്‌പക്ഷം മാത്രമാണ് അതിന് തയ്യാറായതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.