perady

വീണ്ടും കാർത്തി ചിത്രത്തിൽ ഹരീഷ് പേരടി. കാർത്തിയുടെ പുതിയ ചിത്രമായ സുൽത്താനിൽ പ്രധാന വേഷത്തിലാണ് ഹരീഷ് പേരടി എത്തുന്നത്. ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത കൈദിയിലാണ് കാർത്തിയോടൊപ്പം ആദ്യം അഭിനയിക്കുന്നത്.ജീത്തു ജോസഫിന്റെ തമ്പിക്കുശേഷം കാർത്തിയോടൊപ്പം ഹരീഷ് പേരടി അഭിനയിക്കുന്ന ചിത്രമാണ് സുൽത്താൻ.രശ്മിക മന്ദാനയാണ് സുൽത്താനിൽ നായിക.ഭാര്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ലാൽ, നെപ്പോളിയൻ എന്നിവരാണ് മറ്റു താരങ്ങൾ. വൻ പ്രതീക്ഷയാണ് ആരാധർ പുലർത്തുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായ സുൽത്താൻ ഏപ്രിൽ ആദ്യം എത്തും.അതേസമയം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഹരീഷ് പേരടി.