a-k-balan

തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് വിതരണ വിവാദത്തിൽ വിശദീകരണവുമായി സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ.'അവാർഡ് വിജയികൾക്ക് നല്ല ഉദ്ദേശ്യത്താലാണ് സ്വന്തം കൈകൊണ്ട് മുഖ്യമന്ത്രി പുരസ്‌കാരം നൽകാത്തത്.' അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീതി വിട്ടൊഴിയാത്ത സമയത്താണ് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് നടന്നത്. അവാർഡ് വിതരണം കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ അറിയിച്ചതാണ്. അഥവാ ഒരാൾക്ക് അവാർഡ് നൽകിയാൽ വീണ്ടും സാനി‌റ്റൈസ് ചെയ്യണം. അങ്ങനെ 53 തവണ പ്രായോഗികമാണോയെന്നും മന്ത്രി ചോദിച്ചു.കാര്യങ്ങളറിയാതെ പ്രതിപക്ഷ നേതാവ് കൂടി ഇതിനെതിരെ പറഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇത്തരത്തിൽ അവാർഡ് നൽകിയതിനെ ഒരു അവാർഡ് ജേതാവും വിമർശിച്ചില്ല. ആദ്യം വിമർശിച്ചത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഒരു മുൻ ഭാരവാഹിയാണ്. അദ്ദേഹത്തെ കീഴ്പെടുത്തിയ ആശയമാണ് അതിനുകാരണം.

വിമർശനമുന്നയിച്ച പ്രതിപക്ഷ നേതാവ് അന്യരെ കൊണ്ട് സ്വന്തം ശരീരം ചുമപ്പിക്കുകയാണ്. ഈ രീതിയിൽ അദ്ദേഹം നടത്തുന്ന യാത്ര തിരുവനന്തപുരത്ത് എത്തിയാൽ സ്വീകരണയോഗങ്ങൾ നടന്നയിടങ്ങളെല്ലാം കൊവിഡ് ക്ളസ്‌റ്ററായി മാറുമെന്നും എ.കെ ബാലൻ വിമർശിച്ചു.