olivia

രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ഹോളിവുഡ് താരം ഒലിവിയ മോറിസ് പ്രധാന വേഷത്തിൽ എത്തുന്നു. ജൂനിയർ എൻടി ആറിന്റെ നായികയായാണ് ഒലിവിയ എത്തുന്നത്. രാംചരണും ജൂനിയർ എൻടിആറുമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, നിത്യ മേനോൻ എന്നിവരാണ് മറ്റു താരങ്ങൾ. ഡിവിവി ധനയ്യ നിർമിക്കുന്ന ചിത്രത്തിന് 300 കോടി രൂപയാണ് ബഡ്ജറ്റ്. വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ.ബാഹുബലിയുടെ രണ്ടാംഭാഗത്തിനുശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർആർആർ.ചിത്രീകരണം ആരംഭിച്ച ചിത്രം ഒക്ടോബർ 13ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.സ്വാതന്ത്രസമരസേനാനികളുടെ കഥ പറയുന്ന ചിത്രം ബാഹുബലിയുടെ റെക്കോഡ് ഭേദിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.