women-sub-inspector

പാലസ: അജ്ഞാത മൃതദേഹം ചുമലിലേറ്റി ഒരു കിലോമീറ്ററിലേറെ നടന്ന് വനിതാ സബ്ഇൻസ്‌പെക്ടർ. ആന്ധ്രപ്രദേശ് കാസിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സിരിഷയാണ് മൃതദേഹം ചുമലിലേറ്റി നടന്നത്.

തിങ്കളാഴ്ചയാണ് 80 വയസ് തോന്നിപ്പിക്കുന്ന പുരുഷന്റെ മൃതദേഹം സംപൻഗിപുരത്തെ കൃഷിയിടത്തിൽ കണ്ടെത്തിയത്. മൃതദേഹം കൃഷിയിടത്തുനിന്നും വാഹനത്തിലേക്ക് മാറ്റാൻ പ്രദേശവാസികൾ സഹായിക്കാതിരുന്നതോടെ ലാലിത ട്രസ്റ്റ് അംഗത്തിന്റെ സഹായത്തോടെ വനിതാ സബ് ഇൻസ്‌പെക്ടർതന്നെ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം 25 മിനിറ്റോളം ചുമന്നാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. വനിത മൃതദേഹവും ചുമന്ന് പോകുന്നതുകണ്ടതോടെ ചില പ്രദേശവാസികൾ സഹായിക്കാൻ രംഗത്തെത്തി.

മരണത്തിൽ ദുരൂഹതയൊന്നും തന്നെയില്ലെന്നുപറഞ്ഞ സിരിഷ താൻ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും പ്രതികരിച്ചു.