
തിരുവനന്തപുരം: നാളെമുതൽ വാട്സാപ്പിലും വാട്സാപ്പ് കോളുകളിലും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ എന്നപേരിൽ പ്രചരിക്കുന്ന സന്ദേശങ്ങൾക്കും വാർത്തകൾക്കും ഒരു അടിസ്ഥാനവുമില്ലെന്നും ഇത്തവരം വാർത്തകൾ വ്യാജമാണെന്നും കേരളപൊലീസ്. നിങ്ങളുടെ മെസേജുകൾ സർക്കാർ കണ്ടു, എല്ലാ കോളുകളും റെക്കോഡ് ചെയ്യപ്പെടും എന്നൊക്കെയാണ് വ്യാജ സന്ദേശങ്ങളിലൂടെയും വാർത്തകളിലൂടെയും പ്രചരിക്കുന്നത്. ഈ വാർത്ത വ്യാജമാണെന്ന് കേന്ദ്രസർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം നേരത്തേതന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും.... എന്ന രീതിയിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്ത ശരിയാണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ ഈ പേജിലേക്ക് മെസ്സേജ് അയക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണെന്ന് കേന്ദ്ര ഗവൺമെന്റിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check നേരത്തെ തന്നെ വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് കാണുക.
https://twitter.com/PIBFactCheck/status/1355082402066907141
ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴാതിരിക്കുക. പ്രചരിപ്പിക്കാതിരിക്കുക.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം:
നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ (വോയിസ് ആൻഡ് വീഡിയോ കാൾ )
1. എല്ലാ കോളുകളും റെക്കോർഡ് ചെയ്യും.
2. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും.
3. വാട്സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും.
4. ഫോൺ മിനിസ്ട്രി സിസ്റ്റംത്തോട് കണക്ട് ചെയ്യപ്പെടും.
5. അനാവശ്യ മെസ്സേജുകൾ ആർക്കും സെന്റ് ചെയ്യരുത്.
6. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികളോടും മുതിർന്നവരോടും വീട്ടുകാരോടും ബന്ധുക്കളോടും ശ്രദ്ധിക്കാൻ പറയുക.
7. ഗവൺമെന്റ് നോ പ്രൈംമിനിസ്റ്റർ നോ എതിരെയും രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് എതിരെയും ഉള്ള പോസ്റ്റുകൾ ഷെയർ ചെയ്യുകയോ സോഷ്യൽ മീഡിയയിൽ ഇടുകയോ ചെയ്യാതിരിക്കുക.
8. രാഷ്ട്രീയമായ മതപരമായ ഉള്ള മെസ്സേജുകൾ ഈ അവസ്ഥയിൽ അയക്കുന്നത് ശിക്ഷാകരമായ ഒരു പ്രവർത്തിയാണ്. വാറണ്ടില്ലാതെ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാൻ ചാൻസുണ്ട്.
9. സീരിയസ് ആയിട്ടുള്ള സൈബർക്രൈം ഒഫൻസ് ആയി ഇത് കണക്കാക്കുകയും കണക്കാക്കുന്നതാണ്.
10. എല്ലാ ഗ്രൂപ്പ് മെമ്പേഴ്സും മോഡറേറ്റർസും സീരിയസായി എടുക്കേണ്ടതാണ്
11. ആരും തെറ്റായ ഒരു മെസ്സേജും അയക്കരുത്. ഇത് എല്ലാവരെയും പരമാവധി അറിയിക്കുക
നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ്...
Posted by Kerala Police on Monday, 1 February 2021