
ഇസ്ലാമാബാദ്: അഹമ്മദ് ഒമർ സയീദ് ഷെയ്ഖിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഇടക്കാല ഉത്തരവിനായുള്ള സിന്ധ് സർക്കാരുകളുടെ ഹർജി പാകിസ്ഥാൻ സുപ്രീംകോടതി തള്ളി. 2002 ൽ അമേരിക്കൻ മാദ്ധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനാണ് ഒമർ ഷെയ്ഖ്.
കൂടാതെ പാക് കോടതി അഹമ്മദ് ഒമർ സയീദ് ഷെയ്ഖിന് കൂടുതൽ ഇളവുകൾ നൽകുകയും ചെയ്തു. ഒമർ ഷെയ്ഖിനെ സർക്കാർ വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കോടതി അധികൃതർക്ക് നിർദേശം നൽകി. സുരക്ഷ ഉറപ്പാക്കാൻ എളുപ്പമുള്ള സ്ഥലത്ത് ഇയാളെ പാർപ്പിക്കണം. എന്നാൽ പുറം ലോകവുമായി ബന്ധമുണ്ടാകില്ലെന്നും ഇയാളെ മോചിപ്പിക്കില്ലെന്നും കോടതി പറഞ്ഞു. ഒമർ ഷെയ്ക്കിന്റെ കുടുംബത്തെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ വിശ്രമകേന്ദ്രത്തിൽ കാണാൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.