
ചെന്നൈ: ഐ.പി.എല്ലിൽ വിവിധ സീസണുകളിലായി 150 കോടിയിലധികം രൂപ പ്രതിഫലം നേടിയ ആദ്യ ക്രിക്കറ്റ് താരമായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നും റൈസിംഗ് പൂനെ ജയന്റ്സിൽ നിന്നുമായി ഇതുവരെയുള്ള 13 സീസണുകളിലായി താരം ഇതിനകം പ്രതിഫലമായി നേടിയത് 152 കോടി രൂപയാണ് .
6 
കോടി രൂപക്കാണ് 2008ൽ ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. പിന്നീടുള്ള മൂന്നുവർഷം ഇതേ തുക ലഭിച്ചു.
8.28 കോടി രൂപ വീതം 2011 മുതൽ 2013 വരെ പ്രതിഫലമായി ലഭിച്ചു.
15
കോടി രൂപയാണ് 2018 മുതൽ ചെന്നൈ നൽകുന്നത് .
12.5
കോടി രൂപയാണ് ചെന്നൈ സൂപ്പർ കിംഗ്സിന് വിലക്ക് വന്ന 2014ലും 2015ലും പൂനെ നൽകിയത്.
പ്രതിഫല കാര്യത്തിൽ ധോണിക്ക് തൊട്ടുപിന്നിൽ രോഹിത് ശർമയും (146.6 കോടി ) മൂന്നാം സ്ഥാനത്ത് കൊഹ്ലിയുമാണുള്ളത് (143.2).
വിദേശതാരങ്ങളിൽ ഏറ്റവുമധികം പണംവാരിയത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സാണ്. വിവിധ സീസണുകളിൽ നിന്നായി 100 കോടിയിലേറെ നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ വിദേശതാരമായി എ.ബി മാറിയിരുന്നു.