
ഇറാൻ: ഉപഗ്രഹവാഹിയായ റോക്കറ്റിന്റെ പരീക്ഷണം പൂർത്തിയാക്കി തിങ്കളാഴ്ച വിക്ഷേപണം നടന്നതായി രാജ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപഗ്രഹം വിക്ഷേപിച്ചതെന്ന് രാജ്യം അറിയിച്ചു. എന്നാൽ മിസൈൽ വികസനത്തിന് സൈനിക ആപ്ലിക്കേഷനുകളും ഇതിൽ ഉണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങൾ പറയുന്നു. 500 കി.മീ ഉയരത്തിൽ ഭ്രമണപഥവും 220 കിലോഗ്രം പേലോഡും വഹിക്കാൻ കവിയുന്ന ഹൈബ്രീഡ് സാറ്റലൈറ്റ് കാരിയറാണ് ഇതെന്ന് ഇറാനിലെ ബഹിരാകാശ മന്ത്രാലയ വിഭാഗം അറിയിച്ചു. രാജ്യത്തെ മധ്യ സെംനാൻ പ്രവിഷ്യയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഉപയോഗിക്കുന്ന ദീർഘദൂര ബാലിസ്റ്റിക് സാങ്കേതികവിദ്യയും ന്യൂക്ലിയർ വാർ ഹെഡുകൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് അമേരിക്ക ഭയപ്പെടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ആരോപണം ഇറാൻ നിഷേധിച്ചു. മുൻപ് രാജ്യം നടത്തിയ രണ്ട് റോക്കറ്റ് വിക്ഷേപണങ്ങളും പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം 2020 ഏപ്രിലിൽ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് രാജ്യത്തെ ആദ്യ സൈനിക രഹസ്യാന്വേഷണ ഉപഗ്രഹം നൂർ വിജയകരമായി വിക്ഷേപിച്ചത്.
അതേസമയം, ആണവ കരാറിലേക്ക് തിരിച്ചുവരാൻ യൂറോപ്യൻ രാജ്യങ്ങളുമായി ഇറാൻ ചർച്ചകൾ നടത്തുന്നതിനിടയിലാണ് ഉപഗ്രഹ വിക്ഷേപണം നടന്നത്. കരാറിലേക്ക് മടങ്ങിവരുന്നതിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പിന്തുണ അറിയിച്ചിരുന്നു.