cbse-exam

ന്യൂഡൽഹി : വിദ്യാർത്ഥികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സി.ബി.എസ്.ഇ 10,​12 ക്ലാസുകളിലെ പരീക്ഷാതീയതികൾ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ ആണ് പരീക്ഷാതീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പത്താംക്ലാസ് പരീക്ഷ മേയ് നാല് മുതൽ ജൂൺ ഏഴുവരെയും പന്ത്രണ്ടാംക്ലാസ് പരീക്ഷ മേയ് നാലുമുതൽ ജൂൺ 11 വരെയും നടക്കും. വരെയാണ്

12-ാം ക്ലാസുകളുടെ പരീക്ഷ രണ്ട് ഷിഫ്റ്റുകളായിട്ടാണ് നടത്തുക. രാവിലെ 10.30 മുതല്‍ 1.30 വരേയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്ക് ശേഷം 2.30 മുതല്‍ 5.30 വരെയുമാണ് ഉണ്ടാകുക. 10-ാം ക്ലാസിന് രാവിലെ 10.30 മുതല്‍ 1.30 വരെയുള്ള ഒറ്റ ഷിഫ്റ്റ് മാത്രമേയുള്ളൂ.

ഓഫ്‌ലൈന്‍ മോഡില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ. ജൂലായ് 15-നാണ് ഫലം പുറത്തുവരിക.

മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു

Date-sheet of @cbseindia29 board exams of class X.
Wish you good luck!#CBSE pic.twitter.com/o4I00aONmy

— Dr. Ramesh Pokhriyal Nishank (@DrRPNishank) February 2, 2021

Dear Students, hereby announcing the much-awaited date-sheet of @cbseindia29 board exams of X & XII.Please be assured that we have done our best to ensure that these exams go smoothly for you. Wish you good luck! @SanjayDhotreMP @EduMinOfIndia @PIB_India https://t.co/P9XvyMIfNq

— Dr. Ramesh Pokhriyal Nishank (@DrRPNishank) February 2, 2021