
ചെന്നൈ : ഇംഗ്ളണ്ടിനെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നെറ്റ്സ് പരിശീലനം തുടങ്ങി. ആസ്ട്രേലിയൻ പര്യടനത്തിൽ ചരിത്ര വിജയം നേടി മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾ കുറച്ചുദിവസങ്ങൾ വീടുകളിൽ ചെലവഴിച്ച ശേഷം ചെന്നൈയിലെത്തി ആറു ദിവസം ക്വാറന്റൈനിൽ കഴിഞ്ഞശേഷമാണ് പരിശീലനം തുടങ്ങിയത്. ശ്രീലങ്കൻ പര്യടനം കഴിഞ്ഞ് ചെന്നൈയിലെത്തി ആറു ദിവസ ക്വാറന്റൈൻ പൂർത്തിയാക്കിയ ഇംഗ്ളണ്ട് ടീമും ഇന്നലെ പരിശീലനം തുടങ്ങി. വെള്ളിയാഴ്ചയാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.