ice

വാഷിംഗ്ടൺ​: യു.എസിലെ വടക്കുകിഴക്കൻ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കൊടുങ്കാറ്റും കാരണം ന്യൂയോക്ക് നഗരം നിലച്ചു. തിങ്കളാഴ്ച മുതൽ ആരംഭിച്ച ശൈത്യകാല കൊടുങ്കാറ്റാണ് ഇവിടെ വീശുന്നത്. ശക്തമായ കാറ്റിലും മഞ്ഞുവീഴ്ചയും കാരണം നഗരത്തിൽ വൈദ്യുതി മുടക്കം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അധികൃത അറിയിച്ചു. ഇത് നൂറ്റ്യാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റും മഞ്ഞുവീഴ്ചയുമാണെന്ന് ന്യൂജേഴ്സി യൂണിയനിലെ സ്നോപ്ലോഫ് ഓപ്പറേറ്ററായ ജെയിംസ് കെയർ പറഞ്ഞു.

ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പുകളും കാലാവസ്ഥാ ഉപദേശങ്ങളും മേഖലയിൽ നിലനിൽക്കുകയാണ്. കൂടാതെ പല ഭാഗത്തെയും കൊവിഡ് വാക്സിനേഷൻ സെന്ററുകളും ടെസ്റ്റിംഗ് ലൊക്കേഷനുകളും മഞ്ഞുവീഴ്ചകാരണം അടയ്ക്കേണ്ടിവന്നു. ബോസ്റ്റണിൽ പ്രവത്തിച്ചിരുന്ന ഇൻഡോർ കായിക കേന്ദ്രമായ റെഗ്ഗി ലൂയിസ് സെന്ററിലെ കൊവിഡ് വാക്സിൻ കേന്ദ്രം ആരോഗ്യപ്രവർത്തകർ അടച്ചു. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന് രജിസ്റ്റചെയ്തവർക്കുള്ള തീയതി മാറ്റിനൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ 2.69 കോടി പേരാണ് കൊവിഡ് വൈറസ് ബാധിച്ചത്. 4.55 ലക്ഷം പേർ മരിക്കുകയും ചെയ്തു. ലോകത്ത് കൊവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് യു.എസ്. ഈ സാഹചര്യത്തിൽ കനത്ത മഞ്ഞുവീഴ്ച രോഗവ്യാപനം വർദ്ധിപ്പിക്കുമെന്നതിൽ ആശങ്ക ഉള്ളതായി അധികൃതർ വ്യക്തമാക്കി.

പ്രതിരോധം തീർത്ത് അധികൃതർ

ന്യൂയോർക്ക് സ്റ്റേറ്റ് ഗവണർ ആൻഡ്യൂ ക്യൂമോ ന്യൂയോർക്ക് നഗരത്തിലും 44ഓളം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലപ്രദേശങ്ങളിലെയും ട്രെയിൻ സവീസുകളും താത്കാലികമായി നിറുത്തിവച്ചു. നഗരത്തിലെ പൊതുവിദ്യാലയങ്ങളും അടച്ചു. വരും മണിക്കൂറുകളിൽ റോഡ് അടച്ചിടണമെന്ന് മുന്നറിയിച്ച് നൽകുകയും ചെയ്തു.

ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ 90 ശതമാനം വിമാനസർവീസുകളും റദ്ദ് ചെയ്തതായി പോർട്ട് അതോറിട്ടി ഒഫ് ന്യൂയോക്ക്, ന്യൂജോഴ്സി എക്സിക്യൂട്ടീവ് ഡയറക്ടർ റിക്ക് കോട്ടൺ പറഞ്ഞു. ലാ ഗാർഡിയ, ക്വീൻസിലെ ജോൺ എഫ് കെന്നഡി വിമാനത്താവളങ്ങൾ പൂർണമായും അടച്ചു. ന്യൂയോർക്ക് സിറ്റിയിൽ അനാവശ്യ യാത്രകൾ നിയന്ത്രിച്ചിരിക്കുകയാണ്. ന്യൂജേഴ്സിയിൽ പൊതുഗതാഗതം നിറുത്തിവച്ചു.