australia-cricket

മെൽബൺ : ദക്ഷിണാഫ്രിക്കയിലേക്ക് നടത്താനിരുന്ന പര്യടനം കൊവിഡ് വ്യാപനത്തെത്തു‌ടർന്ന് റദ്ദാക്കിയതായി ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഈ മാസം പുറപ്പെടേണ്ടിയിരുന്ന ടീമിനെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബ്രിട്ടനിലെ അതിവേഗ വ്യാപനശേഷിയുള്ള വൈറസ് ദക്ഷിണാഫ്രിയിൽ പടർന്നതോടെയാണ് തീരുമാനം മാറ്റിയത്. 15 ലക്ഷത്തിലധികമാണ് ദക്ഷിണാഫ്രിക്കയിലെ കൊവിഡ് ബാധിതർ എന്നാണ് കണക്കുകൾ.