delhi-border-

ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തെ ചെറുക്കാൻ ഡൽഹി അതിർത്തിയിൽ കൂറ്റൻ ബാരിക്കേഡുകളും ആണികളും മുൾവേലികളും സ്ഥാപിച്ചതിനെക്കുരിച്ചുള്ള വിമർശനങ്ങളോട് പ്രതികരിച്ച് ഡൽഹി പൊലീസ് കമ്മിഷണർ എസ്..എൻ..ശ്രീവാസ്തവ. ബാരിക്കേഡുകൾ തകർത്ത് പൊലീസുകാരെ ട്രാക്ടറുകൾ ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. ഞങ്ങൾ പിന്നെ എന്തിചെയ്യണം? അതുകൊണ്ട് ഞങ്ങൾ തകർക്കാൻ കഴിയാത്ത ബാരിക്കേഡുകൾ സ്ഥാപിച്ചുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു..

നാലുവരി ബാരിക്കേഡുകളും അതിന് പുറമേ മുള്ളുവേലിയും റോഡിൽ ആണികളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗത്തുനിന്നും കർഷകർ ഡൽഹി അതിർത്തിയിലേക്ക് ഒഴുകുന്നതിനിടെയാണ് പൊലീസ് കൂറ്റൻ ബാരിക്കേഡുകൾ സ്ഥാപിച്ചത്.

അതേസമയം, പൊലീസിന്റെയും ഭരണകൂടത്തിന്റെയും കർഷക വിരുദ്ധ നടപടികൾ അവസാനിപ്പിക്കാതെ കേന്ദ്രസർക്കാരുമായി തത്കാലം ചർച്ചയ്ക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

ശത്രുരാജ്യത്തെ സൈനികരെ നേരിടാനെന്ന പോലെ റോഡിൽ ട്രഞ്ച് കുഴിച്ചും, മുള്ളു കമ്പികൾ പാകിയുമാണ് സർക്കാരും പൊലീസും കർഷക സമരത്തെ നേരിടുന്നതെന്ന് എ.എ.പി എം.പി ഭഗവന്ത് മാൻ പറഞ്ഞു. കർഷക സമരത്തെ നേരിടാൻ, പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ അടക്കം സർക്കാർ ബ്ലോക്ക് ചെയ്യുകയാണ്. സമരക്കാർ എത്താതിരിക്കാൻ ഡൽഹിയേക്കുള്ള ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടുകയാണെന്നും സമരക്കാർ ആരോപിച്ചു.