
ബലൂചിസ്താൻ: ബലൂചിസ്താനിൽ ബസ് മറിഞ്ഞ് 15 പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളും മൂന്ന് പേർ കുട്ടികളുമാണ്. ബലൂചിസ്ഥാനിലെ പഞ്ജ്ഗുറിൽ നിന്ന് കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു ബസാണ് അപകടത്തിൽ പെട്ടത്.
ബലൂചിസ്താനിലെ ലാസ്ബെല ജില്ലയിൽ ഉത്തൽ നഗരത്തിന് സമീപം ക്വെട്ട-കറാച്ചി ഹൈവേയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടമെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.