sputnic

മോസ്കോ :കൊവിഡിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടത്തിന് പ്രതീക്ഷനൽകി റഷ്യയുടെ സ്പുട്നിക് 5 വാക്സിൽ.. വാക്സിന്റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ കൊവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് പരീക്ഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 19,866 പേരിലാണ് സ്പുട്നിക് വാക്സിന്റെ പരീക്ഷണം നടന്നത്. ഇതിൽ 2166 പേർ അറുപത് വയസിന് മുകളിലുള്ളവരായിരുന്നു. റഷ്യയിലെ ഗമേലയ ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചത്. ലോകത്ത് ആദ്യമായി കൊവിഡ് പ്രതിരോധത്തിനായി ഒരു രാജ്യം അംഗീകരിച്ച വാക്സിൻ സ്പുട്നിക് 5 ആണ്.

അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 10.40 കോടി കടന്നു. 22. 50 ലക്ഷം പേർ ഇതുവരെ മരിച്ചു. 7.59കോടി പേർ ഇതുവരെ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.