
യുവ താരംഅപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' 'മിഷൻസി ' എന്ന റിയലിസ്റ്റിക് ക്രൈം ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
എം.സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ മുല്ല ഷാജി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക.പ്രശസ്ത സംവിധായകൻ ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ് ' എന്ന ചിത്രത്തിൽ നൈല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ' മിഷൻസി '. മേജർ രവി, ജയകൃഷ്ണൻ, കൈലാഷ്, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് ഹണി,പാർത്ഥസാരഥി എന്നിവർ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖിൽ മാത്യു എന്നിവരാണ് ഗായകർ. എഡിറ്റർറിയാസ് കെ ബദർ. പ്രൊഡക്ഷൻ കൺട്രോളർബിനു മുരളി,കലസഹസ് ബാല,മേക്കപ്പ്മനോജ് അങ്കമാലി,വസ്ത്രാലങ്കാരംസുനിൽ റഹ്മാൻ,സ്റ്റിൽസ്ഷാലു പേയാട്,ആക്ഷൻകുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്അബിൻ, പി.ആർ.ഒ:എ.എസ്.ദിനേശ്.