nsu-

ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന് വിദ്യാർത്ഥികളിൽ നിന്ന് ധനസമാഹരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു. രാജസ്ഥാനിലെ എൻ.എസ്.യു ഘടകമാണ് രാമക്ഷേത്രനിർമ്മാണത്തിനുള്ള പണപ്പിരിവിന് ഇന്ന് തുടക്കം കുറിച്ചത്.

രാമന്റെ പേരിൽ ഒരു രൂപ എന്ന പേരിലാണ് ധനസമാഹരണമെന്ന് എൻ.​എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിഷേക് ചൗധരി പറഞ്ഞു. നൂറോളം വിദ്യാർത്ഥിളിൽ നിന്ന് ഇന്ന് പണം പിരിച്ചതായും സീൽ ചെയ്ത പെട്ടികളിലാണ് പണം ശേഖരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്തെ എല്ലാ കോളജുകളിൽ നിന്നും പണം സ്വരൂപിക്കും. അതിന് ശേഷം സ്വരൂപിച്ച പണം ക്ഷേത്ര അധികൃതർക്ക് നൽകുമെന്ന് എൻ.എസ് .യു.ഐ വക്താവ് രമേഷ് ഭാട്ടി പറഞ്ഞു