
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എ.ഐ.സി.സി 40 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകി. നാലു പേർ വനിതകളാണ്.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുതിർന്ന നേതാവ് എ.കെ ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, വയലാർ രവി, കെ. മുരളീധരൻ, വി.എം സുധീരൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, പി.സി ചാക്കോ, എം.എം ഹസ്സൻ, ബെന്നിബെഹനാൻ, പി.ജെ കുര്യൻ, പി.പി തങ്കച്ചൻ, ശശി തരൂർ, കെ.വി തോമസ്, എം.കെ രാഘവൻ, അടൂർ പ്രകാശ്, വി.ഡി സതീശൻ, ടി.എൻ പ്രതാപൻ, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, വി.എസ്. ശിവകുമാർ, എ.പി അനിൽകുമാർ, ജോസഫ് വാഴക്കൻ, പി.സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, പന്തളം സുധാകരൻ, രമ്യഹരിദാസ്, ലാലി വിൻസന്റ്, വി.ടി ബലറാം, റോജി എം. ജോൺ, ടി. സിദ്ദിഖ്, വിദ്യ ബാലകൃഷ്ണൻ എന്നിവരും എക്‌സ് ഒഫിഷോ അംഗങ്ങളായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ, കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലതിക സുഭാഷ്, സേവാദൾ ചീഫ് ഓർഗനൈസർ അബ്ദുൾ സലാം എന്നിവരുമാണ് സമിതിയിലുള്ളത്. എ.ഐ.സി.സി റിസർച്ച് വിഭാഗത്തിന്റെ കേരളത്തിലെ ചുമതല മഹേഷ് മൂർത്തി ജാദവിനും നൽകി.