
ന്യൂഡൽഹി : സംസ്ഥാന അവാർഡ് ദാനചടങ്ങിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതി ചുവപ്പ് ലിപ്സ്റ്റിക്കിട്ടതിനെക്കുറിച്ച് വിമർശനം ഉയർന്നിരുന്നു. ഇതിന് മറുപടിയായി താരം ഫേസ്ബുക്കിൽ പങ്കുവച്ച പേരാണ് ഹോളിവുഡ് നടിയും ഗായികയും സംരംഭകയുമായ റിഹാനയുടേത്.. റിഹാനയുടെ ബ്യൂട്ടി ബ്രാൻഡ് ആയ ഫെന്റി ബ്യൂട്ടിയുടെ ഉത്പന്നമാണ് താൻ ഉപയോഗിച്ചതെന്ന് കനി പറയുന്നു .
ഇപ്പോഴിതാ റിഹാനയുടെ പേര് വീണ്ടും ചർച്ചാവിഷയമാകുന്നു. കർഷക സമരത്തെ പിന്തുണച്ച റിഹാനയുടെ ട്വീറ്റാണ് ഒരേസമയം വിമർശനവും പിന്തുണയും നേടുന്നത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട സി.എന്‍.എന്‍ വാര്‍ത്ത പങ്കുവച്ച് എന്തുകൊണ്ടാണ് നമ്മൾ ഇതിനേക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാത്തതെന്നാണ് റിഹാന ചോദിക്കുന്നത്. ട്വിറ്ററില്‍ 100 മില്യണിലധികം പേരാണ് റിഹാനയെ പിന്തുടരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ റിഹാനയുടെ ട്വീറ്റ് വൈറലായിക്കഴിഞ്ഞു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതിന് രൂക്ഷമായ വിമർശനവും റിഹാന നേരിടുന്നുണ്ട്.
why aren’t we talking about this?! #FarmersProtest https://t.co/obmIlXhK9S
എന്നാൽ തങ്ങളെ പിന്തുണച്ച റിഹാനയ്ക്ക് കർഷകർ നന്ദി അറിയിച്ചു. നേരത്തെ ഹോളിവുഡ് നടൻ ജോൺ കുസാക്കും കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.