
കൊൽക്കത്ത: മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) കൊഴിഞ്ഞുപോക്ക് തുടരുന്നു. ഡയമണ്ട് ഹാർബറിൽ നിന്ന് രണ്ടുതവണ നിയമസഭാംഗമായ ദീപക് ഹൽദാർ ആണ് ഇത്തവണ പാർട്ടിവിട്ടത്. ‘ജോലി ചെയ്യാൻ അനുവദിക്കാത്തത്’ കാരണം പാർട്ടി വിടുന്നെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ സീറ്റ് നൽകാത്തതിനാലാണ് ഹൽദാർ രാജിവച്ചതെന്ന് ടിഎംസി അറിയിച്ചു. സീറ്റ് കിട്ടില്ലെന്ന് അറിഞ്ഞവർ പോകുകയാണെന്നും ടിഎംസി അവരെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും മമതാ ബാനർജി നേരത്തേ പറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ നേതാക്കൾ ടിഎംസിയിൽ നിന്ന് പുറത്തുപോയിരുന്നു. അവരിൽ ഭൂരിഭാഗവും ഉടൻ തന്നെ ബിജെപിയിലും ചേര്‍ന്നു. കഴിഞ്ഞ ശനിയാഴ്ചയും അഞ്ച് ടിഎംസി നേതാക്കൾ ബിജെപിയിൽ ചേരാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷായെ കാണാനുമായി ഡൽഹിയിലേക്ക് പോയിരുന്നു.